ബിജെപി നേതാവിന്റെ വാഹനം ഇടിച്ച് കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം

പാറ്റ്ന: ബിഹാറിലെ മുസഫര്‍പൂര്‍ ജില്ലയില്‍ ബിജെപി നേതാവിന്റെ വാഹനം ഇടിച്ചു ഒമ്പതു കുട്ടികള്‍ മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത്. ബിജെപി നേതാവ് മനോജ് ബൈതയെ അറസ്റ്റ് ആവശ്യപ്പെട്ട് തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള ആർജെഡി നേതാക്കൾ രാജ് ഭവനിലേക്ക് മാർച്ച് നടത്തി. ഗവർണർ സത്യപാൽ മലിക്കിനെ കണ്ട നേതാക്കൾ ബൈതയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
ബിഹാറിലെ മിനാപുർ പോലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ ഒന്‍പതു വിദ്യാർഥികൾ മരിക്കുകയും 24 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രദേശത്തെ സർക്കാർ സ്കൂളിൽ നിന്നു വിദ്യാർഥികൾ പുറത്തേക്കു വന്ന സമയത്താണ് നിയന്ത്രണം വിട്ട ബൊലേറോ വിദ്യാർഥികൾക്കു മേൽ പാഞ്ഞുകയറിയത്. വാഹനത്തിന്റെ ഡ്രൈവർ മദ്യപിച്ചിരുന്നെന്ന് ആരോപണം ഉയർന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here