ബൈചിംങ് ബൂട്ടിയ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു

ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ബൈചിംങ് ബൂട്ടിയ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വക്താവായിരുന്നു ബൂട്ടിയ. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിടുന്നുവെന്നും ഇപ്പോള്‍ മുതല്‍ യാതൊരു രാഷ്ട്രീയ പാര്‍ട്ടിയിലും താന്‍ അംഗമല്ലെന്നും ബൂട്ടിയ ട്വിറ്ററിലൂടെ അറിയിച്ചു. 2011ല്‍ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ച ബൂട്ടിയ 2013ല്‍ ബംഗാള്‍ മുഖ്യമന്ത്രി മംമ്ത ബാനര്‍ജിയുടെ ആഗ്രഹപ്രകാരമാണ് തൃണമൂല്‍ കോണ്‍ഗ്രസിലെ അംഗമാകുന്നത്. തൃണമൂലിന് വേണ്ടി രണ്ട് തവണ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും രണ്ട് തവണയും ബൂട്ടിയ പരാജയപ്പെട്ടു. പാര്‍ട്ടി സംബന്ധമായ കാരണങ്ങളല്ല ഇപ്പോഴത്തെ തീരുമാനത്തിന് പിന്നില്ലെന്നും ബൂട്ടിയ മാധ്യമങ്ങളെ അറിയിച്ചു.
As of today I have officially resigned from the membership and all the official and political posts of All India Trinamool Congress party. I am no longer a member or associated with any political party in India. #politics pic.twitter.com/2lUxJcbUDT
— Bhaichung Bhutia (@bhaichung15) February 26, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here