Advertisement

ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു; പാപ്പാനെ രക്ഷിച്ചത് വടം കെട്ടിയിറക്കി

February 26, 2018
2 minutes Read
elephant attack

കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടിനിടെ ആന വിരണ്ടു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. മാവേലിക്കര ഗണപതി എന്ന ആനയാണ് ഇടഞ്ഞത്. മറ്റൊരു ആനയുടെ കൊമ്പ് ശരീരത്തില്‍ തട്ടിയതോടെയാണ് ഗണപതി ഇടഞ്ഞത്. അതേസമയം ഇടഞ്ഞ ആനയുടെ പുറത്തിരിക്കുകയായിരുന്ന പാപ്പാനെ നാട്ടുകാര്‍ അതിസാഹസികമായി രക്ഷിച്ചു. ക്ഷേത്രത്തിന്റെ സമീപത്തെ ഗോപുരത്തിന്റെ മുകളില്‍ കയറിയ നാട്ടുകാര്‍ വടംകെട്ടി ഇയാളെ വലിച്ച് കയറ്റി രക്ഷിക്കുകയായിരുന്നു. ആന വിരണ്ടതിനെത്തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാലു പേര്‍ക്ക് പരിക്കേറ്റു.ഒരു മണിക്കൂറിന് ശേഷം ആനയെ തളച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top