Advertisement

കാളിയനാകാന്‍ പൃഥ്വിരാജ്; ആരാധകരെ ആവേശത്തിലാഴ്ത്തി ഫസ്റ്റ് ലുക്ക്

February 26, 2018
1 minute Read
kaaliyan first look

നടന്‍ പൃഥ്വിരാജ് കാളിയന്‍ എന്ന ചരിത്രവേഷത്തിലെത്തുന്നു. സിനിമയുടെ പേരും ‘കാളിയന്‍’ എന്നുതന്നെയാണ്. സിനിമയുടെ ഫസ്റ്റ്‌ലുക്കും പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇന്ന് പുറത്തിറക്കി. ചരിത്രപ്രാധാന്യമുള്ള വിഷയമാണ് സിനിമയില്‍ പ്രതിപാദിക്കുന്നതെന്നാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റില്‍ നിന്ന് വ്യക്തമാകുന്നത്. പൃഥ്വിരാജിന്റെ തന്നെ ശബ്ദത്തിലാണ് ഫസ്റ്റ്‌ലുക്ക് ഒരുക്കിയിരിക്കുന്നത്. ഇതിനോടകം കാളിയന്റെ ഫസ്റ്റ്‌ലുക്ക് സോഷ്യല്‍ മീഡിയയില്‍ തരംഗമായി. നവാഗതനായ എസ്. മഹേഷാണ് സിനിമ സംവിധാനം ചെയ്യുന്നത്. ബി.ടി. അനില്‍ കുമാറിന്റേതാണ് തിരക്കഥ. രാജീവ് നായരാണ് സിനിമയുടെ നിര്‍മ്മാതാവ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top