മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പുകേസിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം. സാമ്പത്തിക തട്ടിപ്പ്
എന്നു മുതലാണ് നടന്നതെന്നും വിജിലൻസ് അറിയിക്കണമെന്ന് കോടതി പറഞ്ഞു.
വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് കുറഞ്ഞ പലിശയ്ക്ക് വായ്പ എടുത്ത് കുടിയ നിരക്കിൽ വായ്പ നൽകിയെന്നാണ് ആരോപണം. വി എസ് അച്ചുതാനന്ദന്റെ പരാതിയിലാണ് വിജിലൻസ് കേസെടുത്തത്. സർക്കാരിന് 13 കോടിയോളം നഷ്ടം വരുത്തിയെന്നാണ് അച്ചുതാനന്ദന്റെ ആരോപണം .
യോഗ്യത ഇല്ലാഞ്ഞിട്ടും എസ്എൻഡിപി യോഗത്തെ ഉൾപ്പെടുത്തിയെന്നും ഗുഡാലോചന ഉണ്ടന്നും പരാതിയിലുണ്ട്.
യോഗം പ്രസിഡന്റ് എംഎൽ സോമൻ, മൈക്രോ ഫിനാൻസ് കോ ഓർഡി റ്റർ കെകെ മഹേശൻ, മൈക്രോ ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ഇഎൻ നജീബ് എന്നിവരാണ് പ്രതികൾ. അതേസമയം, തന്റെ കാലത്തല്ല
ക്രമക്കേട് നടന്നതെന്ന് നജീബ് അവകാശപ്പെട്ടു. കേസ് വ്യാഴാഴ്ച പരിഗണിക്കും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here