23
Mar 2019
Saturday
100 News

എലിസബത്ത് രാജ്ഞിയുടെ പ്രണയം ലൗണറിനോട്…

queen bag

ബ്രിട്ടന്റെ എലിസബത്ത് രാജ്ഞിക്ക് ഇപ്പോള്‍ പ്രായം 77. ഇത്രയും പ്രായമായിട്ടും എലിസബത്ത് രാജ്ഞിക്ക് ഒരു പ്രണയമുണ്ട്. രാജ്ഞിയുടെ പ്രണയം ലൗണറിനോടാണ്. കഴിഞ്ഞ 60 വര്‍ഷമായി ലൗണറിനോടൊപ്പമല്ലാതെ രാജ്ഞി പുറത്തിറങ്ങുക പോലും ചെയ്യാറില്ലെന്ന കാര്യം ബ്രിട്ടനിലെ സ്വകാര്യ മാധ്യമങ്ങള്‍ തന്നെയാണ് പുറത്തുവിട്ടത്.

ലൗണര്‍ ആരാണെന്നാകും എല്ലാവരുടെയും സംശയം…എലിസബത്ത് രാജ്ഞി സ്ഥിരമായി ഉപയോഗിക്കുന്ന ഹാന്‍ഡ് ബാഗിന്റെ ബ്രാന്‍ഡ് നെയിം ആണ് ലൗണര്‍. കഴിഞ്ഞ ആറ് പതിറ്റാണ്ടായി ലൗണര്‍ ബ്രാന്‍ഡിന്റെ ബാഗ് മാത്രമാണ് എലിസബത്ത് രാജ്ഞി ഉപയോഗിക്കുക. ചെറുപ്പം മുതലേ പുറത്തുപോകുമ്പോള്‍ ഹാന്‍ഡ് ബാഗ് വേണമെന്ന നിര്‍ബന്ധമുള്ള രാജ്ഞിക്ക് രാജ്ഞിയുടെ അമ്മയാണ് ലൗണര്‍ ബ്രാന്‍ഡിന്റെ ബാഗ് ഒരിക്കല്‍ വാങ്ങികൊടുത്തത്. പിന്നീട് ലൗണര്‍ വിട്ടൊരു കളിയില്ല രാജ്ഞിക്ക്. ലൗണര്‍ എന്ന ബ്രാന്‍ഡ് ലോക ശ്രദ്ധ നേടിയത് തന്നെ രാജ്ഞി ഉപയോഗിക്കാന്‍ തുടങ്ങിയപ്പോഴാണെന്നത് മറ്റൊരു വസ്തുത. ഇപ്പോഴും ലൗണര്‍ ബ്രാന്‍ഡിന്റെ ഹാന്‍ഡ് ബാഗ് തന്നെയാണ് രാജ്ഞി ഉപയോഗിക്കുന്നത്.
launar

Top