ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടം; ബാലാവകാശ കമ്മീഷന് കേസെടുത്തു

തിരുവനന്തപുരം: കുത്തിയോട്ടത്തിനെതിരേ ബാലാവകാശ കമ്മീഷൻ കേസെടുത്തു. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട ചടങ്ങാണ് കുത്തിയോട്ടം. കുത്തിയോട്ടം ബാലാവകാശ ലംഘനമെന്ന് ആരോപണം ഉയർന്നതിനാലാണ് കമ്മീഷന്റെ നടപടി. ചീഫ് സെക്രട്ടറിയോടും പോലീസിനോടും കമ്മീഷന് വിശദീകരണം തേടിയിട്ടുണ്ട്.
ഡിജിപി ആര്. ശ്രീലേഖ കുത്തിയോട്ടത്തിനെതിരെ കഴിഞ്ഞ ദിവസം വിമര്‍ശനമുന്നയിച്ചിരുന്നു. അതിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര് രംഗത്തെത്തി. ഇന്ത്യന്‍ ശിക്ഷനിയമ പ്രകാരം ആറോളം ക്രിമിനല്‍ കുറ്റങ്ങളാണ് കുത്തിയോട്ടത്തില്‍ നടക്കുന്നതെന്നായിരുന്നു ആര്. ശ്രീലേഖ വിമര്‍ശിച്ചിരുന്നത്. കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമമാണ് കുത്തിയോട്ടത്തില്‍ നടക്കുന്നതെന്നും ആര്. ശ്രീലേഖ തന്റെ ബ്ലോഗില്‍ പറഞ്ഞിരുന്നു. ആര്. ശ്രീലേഖയുടെ അഭിപ്രായത്തിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ വന്നെങ്കിലും തന്റെ അഭിപ്രായത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആര്. ശ്രീലേഖ പറഞ്ഞു.
http://sreelekhaips.blogspot.in/2018/02/time-to-stop-this-yearly-crime-in-name.html?m=1
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here