ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അംഗങ്ങളുടെ കഥാസമാഹാരം ; ‘കാര്യസ്ഥൻ ‘ പ്രകാശനം ചെയ്ത് ആസിഫ് അലി

ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയനിലെ അംഗങ്ങൾ രചിച്ച കഥകളുടെ സമാഹാരമായ “കാര്യസ്ഥൻ ” എന്ന പുസ്തകം പ്രകാശനം ചെയ്തു.
Read Also: ഫെഫ്ക്ക റൈറ്റേഴ്സ് യൂണിയന് പുതിയ ഭാരവാഹികൾ
എറണാകുളം കച്ചേരിപ്പടി ആശീർഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വിപുലമായ ചടങ്ങിൽ പ്രശസ്ത ചലച്ചിത്രതാരം ആസിഫ് അലി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ പ്രസിഡന്റ് എൻ എം ബാദുഷയ്ക്ക് പുസ്തകം നൽകി പ്രകാശന കർമ്മം നിർവഹിച്ചു.
ഷാജി പട്ടിക്കര എഡിറ്റ് ചെയ്ത് ഈ പുസ്തകത്തിൽ ഷിബു ജി സുശീലൻ,എൻ എം ബാദുഷ,എൽദോ ശെൽവരാജ്,സിദ്ധു പനക്കൽ, ഷാജി പട്ടിക്കര,ജയേഷ് തമ്പാൻ,ഗോകുലൻ പിലാശ്ശേരി,ശ്യാം തൃപ്പൂണിത്തുറ, ബദറുദ്ദീൻ അടൂർ,സാബു പറവൂർ,ഷാഫി ചെമ്മാട്,കല്ലാർ അനിൽ,സുധൻ രാജ്, ഷൈജു ജോസഫ്, തങ്കച്ചൻ മണർകാട്, രാജീവ് കുടപ്പനക്കുന്ന്, ശ്യാം പ്രസാദ്, അസ്‌ലം പുല്ലേപടി,അഷ്റഫ് പഞ്ചാര,ലിജു നടേരി എന്നിവരുടെ ഇരുപത്തിനാല് കഥകളാണ് ഉള്ളത്.
Story Highlights :The book “Karyasthan”, a collection of stories written by members of the FEFKA Production Executive Union, was released.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here