വര്‍ക്ക് ഷോപ്പ് ഉടമയുടെ ആത്മഹത്യ; രണ്ട് എഐവൈഎഫ് നേതാക്കള്‍ കീഴടങ്ങി

പുനലൂരിലെ വര്‍ക്ക് ഷോപ്പ് ഉടമയുടെ ആത്മഹത്യയില്‍ പ്രതികളായ രണ്ട് എഐവൈഎഫ് നേതാക്കള്‍ പുനലൂര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇമേഷ്, രതീഷ് എന്നീ രണ്ട് എഐവൈഎഫ് നേതാക്കളാണ് ഇന്ന് കീഴടങ്ങിയത്. പുനലൂര്‍ ഐക്കരക്കോണം ആലിന്‍കീഴില്‍ വീട്ടില്‍ സുഗതന്‍ (64) എന്ന പ്രവാസി മലയാളി വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു ഇളമ്പിന് സമീപത്ത് നിര്‍മ്മാണം മുടങ്ങി കിടന്ന ഷെഡില്‍ തൂങ്ങി മരിച്ചത്. നിര്‍മ്മാണം നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് പ്രവര്‍ത്തകര്‍ ഷെഡിന് മുന്നില്‍ കൊടി കുത്തിയതില്‍ മനം നൊന്താണ് സുഗതന്‍ ആത്മഹത്യ ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
വര്‍ക്ക് ഷോപ്പ് നിര്‍മ്മാണം ആരംഭിക്കാന്‍ ഉദ്ദേശിച്ച സ്ഥലത്ത് പാര്‍ട്ടി നേതാക്കള്‍ കൊടി കുത്തുകയും നിര്‍മ്മാണം തടയുകയും ചെയ്തതിന്റെ പേരിലാണ് സുഗതന്‍ ആത്മഹത്യ ചെയ്തതെന്ന് സുഗതന്റെ മക്കള്‍ മൊഴി നല്‍കിയിരുന്നു. കേസിലെ പ്രധാന പ്രതിയായ പാര്‍ട്ടി നേതാവ് ഗിരീഷിനെ നേരത്തേ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here