Advertisement

നെറ്റ് വിജ്ഞാപനമായി; മാർച്ച് അഞ്ചു മുതൽ അപേക്ഷിക്കാം

March 1, 2018
0 minutes Read
NET

സെൻട്രൽ ബോർഡ് ഓഫ് ഹയർസെക്കൻഡറി എഡ്യുക്കേഷൻ നടത്തുന്ന ജൂനിയർ റിസർച്ച് ഫെലോഷിപ്പ്, നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷ ജൂലൈ എട്ടിന്. വിജ്ഞാപനം മാർച്ച് ഒന്നിന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. മാർച്ച് അഞ്ചു മുതൽ ഏപ്രിൽ അഞ്ച് വരെ ഓൺലൈനായി അപേക്ഷിക്കാം. രണ്ടു വർഷത്തേക്കാണ് കാലാവധി.

ജെആർഎഫ് പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്ന ഉയർന്ന പ്രായപരിധി 30 വയസാണ്. പട്ടിക വിഭാഗക്കാർക്കും, ഒബിസി, വികലാംഗർ, വനിതകൾ എന്നിവർക്കും അഞ്ചു വർഷത്തെ ഇളവ് അനുവദിക്കും. എന്നാൽ, ലക്ചറർഷിപ്പ് പരീക്ഷയ്ക്കു പ്രായപരിധിയില്ല.

രാവിലെ ഒൻപതു മുതൽ പന്ത്രണ്ടു വരെയാണ് പരീക്ഷ. ഇത്തവണ പേപ്പർ 1, പേപ്പർ 2 എന്നിങ്ങനെ രണ്ടു ഭാഗങ്ങളായാണ് പരീക്ഷ.

ഒരു മണിക്കൂർ ദൈർഘ്യമുള്ള പേപ്പർ ഒന്നിൽ 50 ചോദ്യങ്ങളുണ്ടാവും. ടീച്ചിംഗ്, റിസർച്ച് ആപ്റ്റിറ്റിയൂഡ് എന്നിവയിൽനിന്നുള്ള 50 ചോദ്യങ്ങൾക്കും നിർബന്ധമായി ഉത്തരം നല്കണം. ഏതു വിഷയത്തിലാണോ നെറ്റ് അപേക്ഷിക്കുന്നത്, അതു സംബന്ധിച്ച ചോദ്യങ്ങൾ മാത്രമാവും പേപ്പർ രണ്ടിലുണ്ടാവുക. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള പേപ്പർ രണ്ട് പരീക്ഷയിൽ 100 ചോദ്യങ്ങളുണ്ടാവും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top