മധുവിന്റെ മരണത്തില്‍ വനംവകുപ്പിന് പങ്കില്ല; വനംവിജിലന്‍സിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ആദിവാസി യുവാവിനെ അക്രമിച്ച് കൊലപ്പെടുത്തിയ കേസില്‍ വനംവിജിലന്‍സിന്റെ റിപ്പോര്‍ട്ട് പുറത്ത്. മധുവിനെ അക്രമിച്ചതില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നും മധുതാമസിക്കുന്ന ഗുഹ നാട്ടുകാര്‍ക്ക് കാണിച്ചുകൊടുത്തത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്നും മധുവിന്റെ കുടുംബം ആരോപിച്ചിരുന്നു. വനംവകുപ്പിനെതിരെയും അന്വേഷണം നടത്തണമെന്ന വീട്ടുകാരുടെ ആവശ്യത്തിലായിരുന്നു വിജിലന്‍സ് അന്വേഷണം. എന്നാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മധുവിന്റെ മരണത്തില്‍ പങ്കില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. മധു താമസിക്കുന്ന ഗുഹ കാണിച്ചുകൊടുത്തത് മരയ്ക്കാര്‍ എന്ന വ്യക്തിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മധുവിനെ മുക്കാലിയിലേക്ക് കൊണ്ടുവന്നപ്പോള്‍ വനംവകുപ്പിന്റെ വാഹനം അകമ്പടി പോയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ വിജിലന്‍സ് റിപ്പോര്‍ട്ട് ഹെഡ് ഓഫ് ഫോറസ്റ്റിന് സമര്‍പ്പിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here