വൈദികനെ കുത്തിക്കൊന്നു

മലയാറ്റൂര്‍ കുരിശുമുടി പള്ളിയിലെ വൈദികന്‍ കുത്തേറ്റ് മരിച്ചു. കുരിശുമുടി റെക്ടര്‍ ഫാ.സേവ്യര്‍ തേലക്കാട്ടാണ് കപ്യാരുടെ കുത്തേറ്റ് മരിച്ചത്.
കുരിശുമുടി റെക്ടറായ ഫാ. സേവ്യര്‍ തേലക്കാട്ട് ജോണിയ്‌ക്കെതിരെ നേരത്തെ അച്ചടക്ക നടപടിയെടുത്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഇന്ന് കുരിശുമുടിയിലെ ആറാം സ്ഥലത്തുവച്ച് ഉടലെടുത്ത വാക്കുതർക്കത്തിനു പിന്നാലെ കത്തിയെടുത്തു കുത്തുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. വനത്തിലേയ്ക്ക് രക്ഷപ്പെട്ട പ്രതിയായ കപ്യാര്‍ ജോണിയെ പോലീസ് തിരയുന്നു.
കൊച്ചി ചേരാനെല്ലൂര്‍ സ്വദേശിയാണ് കൊല്ലപ്പെട്ട വൈദികന്‍. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വൈദികന്റെ മൃതേദഹം അങ്കമാലി ആശുപത്രിയില്‍.
കൊച്ചി ചേരാനെല്ലൂർ തേലക്കാട്ട് പൗലോസ്–ത്രേസ്യാമ്മ ദമ്പതികളുടെ എട്ടു മക്കളിൽ രണ്ടാമനാണ് ഫാ.സേവ്യർ. കഴിഞ്ഞ ഏഴു വർഷമായി കുരിശുമുടിയിലെ റെക്ടറായി സേവനം ചെയ്തു വരികയാണ്. 1993 ഡിസംബർ 27ന് തിരുപ്പട്ടം സ്വീകരിച്ച ഫാ. സേവ്യർ തേലക്കാട്ട് സിഎൽസി അതിരൂപതാ ഡയറക്ടർ, പിഡിഡിപി വൈസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കുരിശുമല ഡയറക്ടറായിരിക്കെ എൽഎൽബി പൂർത്തിയാക്കിയ ഫാ. സേവ്യർ, കഴിഞ്ഞ വർഷം അഭിഭാഷകനായും എൻറോൾ ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here