സോളാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ അപാകതയുണ്ടെന്ന് ഉമ്മന്‍ചാണ്ടി

കൊച്ചി: സോളാർ കമ്മീഷന്റെ നിയമനത്തിൽ അപാകതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ തൃപ്തനല്ലെന്നും
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
കമ്മീഷന്റെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ അടിസ്ഥാന രഹിതമാണെന്ന്
ഉമ്മൻ ചാണ്ടി കോടതിയെ അറിയിച്ചു.
കമ്മീഷൻ റിപ്പോർട്ട് തയാറാക്കിയത് ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ഉമ്മൻ ചാണ്ടിക്കുവേണ്ടി ഹാജരായ കപിൽ സിബൽ കോടതിയെ അറിയിച്ചു. നോട്ടീസ് നൽകി വിളിച്ചു വരുത്തിയ ഉമ്മൻ ചാണ്ടിക്ക് നടപടികളിലെ വീഴ്ച ചൂണ്ടിക്കാട്ടാൻ അധികാരമുണ്ട്. ശ്രീധരൻ നായർ കോടതിക്ക് നൽകിയ രഹസ്യ മൊഴി എങ്ങനെ കമ്മീഷൻ തെളിവാകുമെന്നും കപിൽ സിബൽ കോടതിയിൽ വാദിച്ചു.
അതേസമയം, സോളാര്‍ കമ്മീഷനെ നിയമിച്ചത് അന്നത്തെ മുഖ്യമന്ത്രിയായ നിങ്ങള്‍ തന്നെയല്ലേ എന്നും ഇത്തരത്തിലൊരു അഭിപ്രായം ഉണ്ടെങ്കില്‍ അന്ന് തന്നെ കോടതിയെ അറിയിക്കാമായിരുന്നുവെന്നും കോടതി ഉമ്മന്‍ചാണ്ടിയോട് ചോദിച്ചു. ആ കമ്മീഷൻ നിയമ വിരുദ്ധമാണെന്ന് എങ്ങനെ പറയാനാകുമെന്നും കോടതി ചോദിച്ചു. കമ്മീഷന്റെ പ്രവർത്തനത്തെ അപ്പോൾ എതിർക്കാതിരുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദ്യം ഉന്നയിച്ചു. കേസിലെ വാദം തുടരുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here