Advertisement

വൈദികന്റെ കൊലപാതകം; കപ്യാര്‍ ജോണി അറസ്റ്റില്‍

March 2, 2018
0 minutes Read

മലയാറ്റൂരില്‍ വൈദികന്‍ ഫാദര്‍ സേവ്യര്‍ തേലക്കാട്ടിനെ കുത്തിക്കൊന്ന പ്രതി ജോണി പിടിയില്‍. കുരിശുമുടിയിലെ മുന്‍ കപ്യാരാണ് ജോണി. ജോലിയില്‍ നിന്ന് പിരിച്ച് വിട്ടത് സംബന്ധിച്ച തര്‍ക്കത്തിലാണ് കൊലപാതകം.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ഇടതു തുടയ്ക്കും വയറിനുമാണ് കുത്തേറ്റത്. ആറ് മാസം മുമ്പ് ഫാദറിന് അന്‍ജിയോപാസ്റ്റി ചെയ്തത്. രക്തം കട്ടയാകാതിരിക്കാന്‍ മരുന്ന് കഴിച്ച് വരികയായിരുന്നു. ഇതേ തുടര്‍ന്ന് മുറിവേറ്റ ഭാഗം കെട്ടിയിട്ടും രക്തം നിലച്ചിരുന്നില്ല. രക്തം വാര്‍ന്നതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top