Advertisement

കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദികൻ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ

February 27, 2019
1 minute Read
kanjirapally priest found dead in railway track

കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദികനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ആദിലാബാദ് രൂപതയിൽ പ്രവർത്തിച്ചു വരികയായിരുന്ന കാഞ്ഞിരപ്പള്ളി രൂപതയിൽ നിന്നുള്ള ഫാ.ജെബിൻ മരുത്തൂരാണ് മരിച്ചത്.

മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലെ ബാപ്പുപെട്ടിലെ റെയിൽവേ ട്രാക്കിലാണ് വൈദികനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also : വൈദികൻ ജോൺ പോൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

മുംബൈയിലേക്കുള്ള യാത്രാമദ്ധ്യേ ട്രെയിനിൽ നിന്നും തെന്നിവീണ് അപകടം സംഭവിച്ചതാകാമെന്നാണ് കരുതപ്പെടുന്നത്. ഇടുക്കിയിലെ തങ്കമണി ഉദയഗിരി ഇടവകാംഗമാണ് അന്തരിച്ച ഫാ. ജെബിൻ. കൂടുതൽ വ്യവരങ്ങൾ അറിവായിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top