പണിമുടക്കി സമരം ചെയ്യാന്‍ നഴ്‌സുമാര്‍; ആറാം തിയ്യതി മുതല്‍ അനിശ്ചിതകാല സമരം

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ അനിശ്ചിത കാലത്തേക്ക് അവധിയെടുത്ത് പ്രതിഷേധിക്കാന്‍ ഒരുങ്ങുന്നു. നഴ്‌സുമാരുടെ സമരങ്ങള്‍ക്ക് ഹൈക്കോടതി സ്‌റ്റേ നല്‍കിയതിനു പിന്നാലെയാണ് യു.എന്‍.എ. സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തേ, മാര്‍ച്ച് അഞ്ചാം തിയ്യതി മുതലായിരുന്നു യുഎന്‍എ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ നഴ്‌സുമാരും മാനേജ്‌മെന്റും തമ്മില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക, പുറത്താക്കിയ നഴ്‌സുമാരെ തിരിച്ചെടുക്കുക, ശമ്പള വര്‍ധനവ് നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സ്വകാര്യ നഴ്‌സുമാരുടെ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് ആറ് മുതല്‍ സംസ്ഥാന വ്യാപകമായി 62,000 നഴ്‌സുമാരാണ് അവധിയെടുത്ത് പ്രതിഷേധിക്കുന്നത്. ഇത് സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചേക്കും. സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്ന ശമ്പള സ്‌കെയില്‍ പല സ്വകാര്യ ആശുപത്രികളിലും ഇപ്പോഴും നടപ്പിലാക്കിയിട്ടില്ലെന്നതാണ് നഴ്‌സുമാരുടെ പ്രതിഷേധത്തിനുള്ള മുഖ്യകാരണം. 20,000 രൂപ ശമ്പളം നല്‍കുന്ന ആശുപത്രികളുമായി മാത്രം സഹകരിച്ചാല്‍ മതിയെന്നാണ് അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here