വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; മധുവിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു

അട്ടപ്പാടി: അഗളിയില്‍ ജനക്കൂട്ടത്തിന്റെ മര്‍ദനമേറ്റു മരിച്ച മധുവിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് മധുവിന്റെ കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മധുവിന്റെ കുടുംബത്തിന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോള്‍ അറസ്റ്റിലായ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന നിലപാടാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ സ്വീകരിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ.കെ. ശൈലജ, സ്ഥലം എംപി എം.ബി. രാജേഷ്, എം.എല്‍.എമാരായ എം.ഷംസുദ്ദീന്‍, പി.കെ. ശശി എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ജില്ലാതല ഉദ്യോഗസ്ഥരുടെയും പട്ടിക വിഭാഗ ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here