മൈക്രോ ഫിനാൻസ് തട്ടിപ്പ്; ഒരു മാസത്തിനകം റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദ്ദേശം

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ ഒരു മാസത്തിനകം റിപ്പോർട്ട് നൽകാൻ വിജിലൻസിന് ഹൈക്കോടതി നിർദ്ദേശം. കേസിൽ ഇതുവരെ പ്രതികൾക്കെതിരെ തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി അന്വേഷണവുമായി സഹകരിക്കാൻ പ്രതികൾക്ക് നിർദ്ദേശം നൽകി. രേഖകൾ ലഭ്യമാക്കുന്നില്ലങ്കിൽ വിജിലൻസിന് റെയ്ഡ് നടത്താം.
യോഗ്യതയില്ലാതിരുന്നിട്ടും എസ്എൻഡിപി യോഗത്തെ ഗുണഭോക്തൃ പട്ടികയിൽ പെടുത്തി വായ്പ നൽകിയെന്നാണ് വി എസ് അച്യുതാനന്ദൻ വിജിലൻസിന് നൽകിയ പരാതി. കുറഞ്ഞ പലിശക്ക് ധനകാര്യ സ്ഥാപനങ്ങതിൽ നിന്ന് വായ്പയെടുത്ത് ഗുണഭോക്താക്കൾക്ക് നൽകുക വഴി സർക്കാരിന് 13 കോടിയോളം നഷ്ടമുണ്ടായെന്നാണ് കേസ്.
മതിയായ രേഖകൾ കൈവശമുണ്ടങ്കിൽ അന്വേഷണ സംഘത്തിന് കൈമാറാൻ പരാതിക്കാരനായ വിഎസിന് കോടതി നിർദ്ദേശം നൽകി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here