ചാലിയാറിലെ വെള്ളം ഉപയോഗിക്കരുതെന്ന് ശാസ്ത്രജ്ഞർ

ചാലിയാറിലെ വെള്ളം ഉപയോഗിക്കരുതെന്ന് ശാസ്ത്രജ്ഞർ. വെള്ളത്തിൽ ബ്ലൂ ഗ്രീൻ ആൽഗെ കണ്ടെത്തിയ സാഹചര്യത്തിലാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.
മത്സ്യസമ്പത്തിനടക്കം വലിയ ഭീഷണി ഉയർത്തി ബ്ലൂ ഗ്രീൻ ആൽഗ പടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ചാലിയാറിൽ സിഡബ്ല്യൂ ആർ ഡിഎം ശാസ്ത്രജ്ഞർ പരിശോധന നടത്തി. വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു. ഇന്ന് രാവിലെയാണ് പരിശോധന നടത്തിയത്. ചാലിയാറിലെ വെള്ളം താൽക്കാലികമായി കുടിക്കുവാനും കുളിക്കുവാനും ഉപയോഗിക്കരുതെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. പുഴയിൽ കുളിച്ചാൽ ചൊറിച്ചിൽ ഉണ്ടാവാൻ സാധ്യതയുണ്ടന്നും ശാസ്ത്രജ്ഞർ പറഞ്ഞു.
അരീക്കോട് ഭാഗത്താണ് കഴിഞ്ഞ ദിവസം വ്യാപകമായി പുഴയിൽ പച്ച നിറത്തിലുള്ള പൂപ്പലും ഓയിലും കലർന്നത് പോലുള്ള കട്ടിയുള്ള ദ്രാവകം വെള്ളത്തിന് മുകളിലായി കാണപ്പെട്ടത്. ടൗണിനോട് ചേർന്ന ഭാഗത്തെ വൈ എം ബി കടവിലാണ് 4ദിവസം മുൻപ് ആദ്യം പച്ച നിറം കണ്ടത്തിയത്. തുടർന്ന് കഴിഞ്ഞ ദിവസം രാവിലെ പുഴയിൽ വ്യാപകമായ രീതിയിൽ കാണുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here