Advertisement

മുതലയുടെ വയറ്റില്‍ നിന്ന് മനുഷ്യന്റെ അവശിഷ്ടം

March 5, 2018
0 minutes Read
ഇന്ത്യോനേഷ്യയില്‍ പിടികൂടിയ മുതലയുടെ വയറ്റില്‍ നിന്നും മനുഷ്യശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. ആറ് മീറ്റര്‍ നീളമുള്ള മുതലയെ കഴിഞ്ഞദിവസമാണ് പിടികൂടിയത്. ഓയില്‍ പ്ലാന്‍േഷന്‍ ജീവനക്കാരനായ അസോ എറാങ്ങിനെ കാണാതായതോടെയാണ് അന്വേഷണം ആരംഭിക്കുന്നത്. ഇതിനെ തുടര്‍ന്നുണ്ടായ അന്വേഷണത്തിനിടെയാണ് മുതലയെ കണ്ടെത്തുന്നത് മുതലയെ പിടിച്ച തടാകത്തിന് സമീപത്ത് നിന്ന് കാണാതായ ആളുടെ ബൈക്ക് കണ്ടെത്തിയതോടെയാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. മൃതശരീരത്തിന്റെ ഭാഗങ്ങള്‍ നദീതീരത്ത് നിന്ന് കണ്ടെത്തുകയും ചെയ്തു.
നദിയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ മുതലപിടിച്ചതാകാമെന്നാണ് കരുതുന്നത്.  എറാങ്ങിന്റെ ശരീരഭാഗങ്ങളാണ് കണ്ടെത്തിയതെന്നാണ് പോലീസ് നിഗമനം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top