Advertisement

മികച്ച നടൻ ഗാരി ഓള്‍ഡ് മാൻ, നടി ഫ്രാൻസെസ് മക്ഡർമണ്ട്

March 5, 2018
Google News 0 minutes Read
oscar new

ഓസ്കാര്‍ പുരസ്കാര ചടങ്ങ് പൂര്‍ത്തിയായി. മികച്ച നടൻ ഗാരി ഓള്‍ഡ് മാനാണ്, നടി ഫ്രാൻസെസ് മക്ഡർമണ്ട്. ഡാര്‍കെസ്റ്റ് ഔർ ചിത്രത്തിലെ പ്രകടനത്തിനാണ് ഗാരി ഓള്‍ഡ് മാന് പുരസ്കാരം ലഭിച്ചത്. ഗില്ല്യാര്‍മോ ദെല്‍ ടോറോയാണ് മികച്ച സംവിധായകന്‍.
ചിത്ര സംയോജനത്തിനും ശബ്ദസംവിധാനത്തിനും ശബ്ദ മിശ്രണത്തിനുമുള്ള മൂന്ന് പുരസ്കാരങ്ങളാണ് ഡണ്‍കിര്‍ക്കിന് ലഭിച്ചത്. മികച്ച സംഗീതത്തിനും പ്രൊഡക്ഷന്‍ ഡിസെനിങിനുമുള്ള അവാര്‍ഡുകള്‍ ഷേപ്പ് ഓഫ് വാട്ടറിന് ലഭിച്ചു. റിമെംബര്‍ മിയാണ് മികച്ച ഗാനം. മികച്ച സഹനടിയായി അലസിയന്‍ ജനിയലിനേയും സഹനടനായി സാം റോക്ക് വെല്ലിനേയും തിരഞ്ഞെടുത്തു.

മറ്റ് പുരസ്കാരങ്ങള്‍
ഒറിജിനൽ സംഗീതം – ദ് ഷെയ്പ് ഓഫ് വാട്ടർ
ഛായാഗ്രഹണം – ബ്ലേഡ് റണ്ണർ 2049
ഒറിജിനൽ സ്ക്രീൻ പ്ലേ – ഗെറ്റ് ഔട്ട്
അഡാപ്റ്റഡ് സ്ക്രീൻ പ്ലേ – കോൾ മീ ബൈ യുവർ നെയിം
ലൈവ് ആക്‌ഷൻ ഷോർട്ട് – ദ് സൈലന്റ് ചൈൽഡ്
ഡോക്യുമെന്ററി ഷോർട്ട് – ഹെവൻ ഇസ് എ ട്രാഫിക് ജാം ഓൺ ദ് 405
ഫിലിം എഡിറ്റിങ് – ലീ സ്മിത്ത്
വിഷ്വൽ ഇഫെക്റ്റ്സ് – ബ്ലേഡ് റണർ
മികച്ച ആനിമേഷൻ ചിത്രം – കൊകൊ
മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിം – ഡിയർ ബാസ്ക്കെറ്റ് ബോൾ
മികച്ച വിദേശ ഭാഷാചിത്രം – ഫന്റാസ്റ്റിക്ക് വുമൺ
പ്രൊഡക്ഷൻ ഡിസൈൻ – പോൾ ഡെൻഹാം ഒാസ്റ്റെർബെറി
സൗണ്ട് മിക്സിങ് – ഗ്രിഗ് ലാൻഡേക്കർ, ഗാരി എ. റിസോ, മാർക്ക് വെയ്ൻഗാർട്ടെൻ
സൗണ്ട് എഡിറ്റിങ് – റിച്ചാർഡ് കിങ്, അലെക്സ് ഗിബ്സൺ
ഡോക്യുമെന്ററി ഫീച്ചർ : ഐക്കറസ്
കോസ്റ്റ്യൂം – മാർക്ക് ബ്രിഡ്ജസ്
മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിങ് – ഡേവിഡ് മലിനോവ്സ്കി, ലൂസി സിബ്ബിക്
സഹനടൻ‌ – സാം റോക്ക്‌വെൽ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here