Advertisement

ത്രിപുരയിൽ സിപിഎം സ്ഥാപനങ്ങൾക്കുനേരെ കനത്ത ആക്രമണം അഴിച്ചുവിട്ട് ബിജെപി

March 6, 2018
0 minutes Read
BJP attacks cpm offices in tripur

ബിജെപി അധികാരത്തിലെത്തിയ ത്രിപുരയിലെ സിപിഎം സ്ഥാപനങ്ങൾക്കുനേരെ കനത്ത ആക്രമണം. ബലോണിയയിൽ കോളജ് സക്വയറിൽ അഞ്ചുവർഷം മുമ്പ് സ്ഥാപിച്ച കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ ലെനിൻറെ പ്രതിമയാണ് ബിജെപി പ്രവർത്തകർ ബുൾഡോസർ ഉപയോഗിച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ഓടെ തകർക്കപ്പെട്ടത്.

നിയമസഭാ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിനിടെയാണ് ബിജെപി പ്രവർത്തകർ തകർത്തത്. പ്രവർത്തകർ മുദ്രാവാക്യം വിളിക്കുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ കാണാം. സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളില സിപിഎം ഓഫീസുകളും തകർക്കപ്പെട്ടിട്ടുണ്ട്.

സിപിഎമ്മിൻറെ 25 വർഷം നീണ്ട ഇടതുപക്ഷ ഭരണത്തിന് വിരാമം കുറിച്ചാണ് ത്രിപുരയിൽ ബിജെപി അധികാരത്തിലെത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top