കല്‍പറ്റ നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി; ഇനി എല്‍ഡിഎഫ്

കല്‍പറ്റ നഗരസഭാ ഭരണം യുഡിഎഫിന് ഭരണം നഷ്ടമായി. ചെയര്‍മാനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് നഗരസഭാ യുഡിഎഫിന് നഷ്ടമായത്. 13 നെതിരെ 15 വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്. യുഡിഎഫ് വിട്ട ജെഡിയു ഇടതുപക്ഷത്തിനൊപ്പം നിലയുറപ്പിച്ചതോടെയാണ് ചെയര്‍മാന്‍ ഉമൈബ മൊയ്തീന്‍കുട്ടിക്കെതിരായ അവിശ്വാസ പ്രമേയം പാസായത്. രണ്ട് അംഗങ്ങളാണ് ജെഡിയുവിനുള്ളത്. 28 അംഗ നഗരസഭയില്‍ നിലവില്‍ യുഡിഎഫ് പക്ഷത്ത് കോണ്‍ഗ്രസിന് എട്ട് അംഗങ്ങളും ലീഗിന് അഞ്ച് അംഗങ്ങളുമാണുള്ളത്. എല്‍ഡിഎഫില്‍ സിപിഎമ്മിന് 10 ഉം സിപിഐക്ക് രണ്ടും അംഗങ്ങളാണുള്ളത്. ജെഡിയുവിന്റെ രണ്ട് പേരും കോണ്‍ഗ്രസ് വിമതനായി ജയിച്ച ആര്‍ രാധാകൃഷ്ണനും പ്രമേയത്തെ പിന്തുണച്ചതോടെ അംഗങ്ങളുടെ എണ്ണം 15 ആയി. 15 അംഗങ്ങളുടെ ഭൂരിപക്ഷമായതോടെ എല്‍ഡിഎഫ് അധികാരം പിടിച്ചെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here