Advertisement

നഴ്‌സുമാരുടെ സമരത്തില്‍ അടിയന്തരമായി ഇടപെടുമെന്ന് മുഖ്യമന്ത്രി

March 6, 2018
0 minutes Read
pinarayi vijayan asks district collectors to form projects ockhi crucial cabinet meeting today

ചേര്‍ത്തല കെ.വി.എം. ആശുപത്രിയില്‍ മാനേജ്‌മെന്റിനെതിരെ നഴ്‌സുമാര്‍ നടത്തുന്ന സമരത്തില്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. സമരത്തില്‍ താന്‍ അടിയന്തരമായി ഇടപെടുമെന്ന് പിണറായി വിജയന്‍ യുഎന്‍എ പ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. പലതവണയായി നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് ശേഷമാണ് മുഖ്യമന്ത്രി നേരിട്ട് പ്രശ്‌നത്തില്‍ ഇടപെടാന്‍ തയ്യാറാകുന്നത്. നഴ്‌സുമാരായും മാനേജുമെന്റുമായും മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തിയേക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top