വനിതാ ദിനത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളും വനിതാ പോലീസുകാര്‍ ഭരിക്കും

വനിതാ ദിനമായ നാളെ സംസ്ഥാനത്തെ പൊലിസ് സ്റ്റേഷനുകൾ വനിതകൾ ഭരിക്കും . മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും എസ് ഐ മാരുടെ കസേരകളിൽ വനിതകൾ ഇരിക്കും. സ്റ്റേഷൻ ഹൗസ് ഓഫീസർ ,സ്റ്റേഷൻ ഡയറി കൈകാര്യം, പാറാവ് എന്നീ ചുമതലകൾ വനിതാ പൊലീസുകാർ നിർവഹിക്കും.
എസ് ഐ യുടെകസേരയിലിരുന്ന് വനിതകൾ പരാതികൾ കേൾക്കും, തീർപ്പുണ്ടാക്കും,പുരുഷ പൊലീസുകാർ അകമ്പടി സേവിക്കും .
സ്ത്രീ ശാക്തികരണത്തിന്റെ ഭാഗമായാണ് സ്റ്റേഷനുകളുടെ ഭരണം വനിതകളെ ഏൽപ്പിക്കുന്നത്.
ഇതിനായി ഡിജിപി പ്രത്യേക ഉത്തരവിറക്കുകയായിരുന്നു . വനിതകൾ ഇല്ലാത്ത സ്റ്റേഷനുകളിൽ അവരുടെ സാന്നിധ്യം ഉറപ്പാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട് . കഴിഞ്ഞ വർഷം മാതൃകാ പൊലീസ് സ്റ്റേഷനുകളുടെ നിയന്ത്രണം വനിതകളെ ഏൽപ്പിച്ച കേരള പൊലീസ് ഈ വർഷം മുഴുവൻ പൊലീസ് സ്റ്റേഷനുകളുടേയും ഭരണം സ്ത്രീകൾക്കു കൈമാറി ഈ വനിതാ ദിനത്തിൽ പുതിയൊരു മാതൃകയ്ക്ക് തുടക്കമിടുകയാണ്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here