അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് 17 വ്യത്യസ്ത പാവകൾ ഒരുക്കി ബാർബി
അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് വേറിട്ട പാവകളുമായി ബാർബി കമ്പനി വാർത്താപ്രാധാന്യം നേടുന്നു. സുന്ദരിയായ മോഡലിനെ അനുസ്മരിപ്പിക്കുന്ന പാവക്കുട്ടി എന്ന പതിവ് രീതിയിൽ നിന്നും മാറിചവിട്ടി, സമൂഹത്തിന്റെ വിവിധ തലങ്ങളിൽ തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ച സ്ത്രീകൾക്ക് ആദരമർപ്പിച്ച് അവരുടെ മിനിയേച്ചർ പാവകൾ നിർമ്മിച്ച് വിപണിയിലിറക്കിയിരിക്കുകയാണ് ബാർബി കമ്പനി.
ഇതിനായി 17 സ്ത്രീ രത്‌നങ്ങളെയാണ് ബാർബി തെരഞ്ഞെടുത്തിരിക്കുന്നത്. ‘ഷീറോ’ (shero) എന്ന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഈ പാവകളിൽ വണ്ടർ വുമൻ സംവിധായക പാറ്റി ജെൻകിൻസ്, സ്‌നോബോർഡിങ്ങിൽ ഒളിമ്പിക് സ്വർണ മെഡൽ കരസ്ഥമാക്കിയ ക്ലോയി കിം, ബ്രിട്ടിഷ് ബോക്‌സിങ് ചാമ്പ്യൻ നികോള ആഡാംസ് എന്നിങ്ങനെ നിരവധി പേരുണ്ട്.
ഒളിമ്പ്യൻ ഇബ്തിഹാജ് മുഹമ്മദ് എന്ന ബാർബിയാണ് കൂട്ടത്തിൽ ഏറ്റവും വ്യത്യസ്തത കൈവരിച്ചിരിക്കുന്നത്. ആദ്യത്തെ ഹിജാബ് അണിഞ്ഞ ബാർബി എന്ന പ്രത്യേകതയും ഈ ബാർബിക്കുണ്ട്.
ഇതാണ് 17 റിയൽ ലൈഫ് ബാർബികൾ
- വിക്കി മാർട്ടിൻ, ടിവി അവതാരകയും ഫാഷൻ ഡിസൈനറും; സ്പാനിഷ്
- സിയാടോങ് ഗുവാൻ, അഭിനേത്രി , ചൈനീസ്
- ബിന്ദി ഇർവിൻ, കൺസർവേഷൻ ആക്ടിവിസ്റ്റ്, ഓസ്‌ട്രേലിയ
- ക്ലോയി കിം, സ്‌നോബോർഡർ, അമേരിക്ക
- മാർട്ടിന, മാധ്യമ പ്രവർത്തക, പോളിഷ്
- നികോള ആഡംസ്, ബോക്‌സർ, ബ്രിട്ടിഷ്
- യുവാൻ യുവാൻ ടാൻ, ബാലെ ഡാൻസർ, ചൈന
- പാറ്റി ജെൻകിൻസ്, സംവിധാക, അമേരിക്ക
- ഹെലെൻ ഡെറോസ്, ഷെഫ്, ഫ്രാൻസ്
- ഹുയി റോഖി, വോളിബോൾ കളിക്കാരി, ചൈന
- ലെയ്‌ല പെയ്ദായേഷ്, ഫാഷൻ ഡിസൈനർ, ജർമൻ-ഇറാനിയൻ
- ലോറേന ഒക്കോ, ഗോൾഫർ, മെക്‌സിക്കൻ
- കഗ്ല ഖുബത്, വിൻഡ് സർഫർ, ടർക്കിഷ്
- അമീലിയ യെർഹാർട്, (1897-1939), ഏവിയേറ്റർ, അമേരിക്ക
- ഫ്രീഡ കാഹ്ലോ, (1907-1954) ആർട്ടിസ്റ്റ്, മെക്‌സിക്കൻ
- കാതറിൻ ജോൺസൺ, മാത്തമാറ്റീഷ്യൻ, അമേരിക്ക
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here