Advertisement

ആരോപണങ്ങളില്‍ മുങ്ങി ഷമിയുടെ കരിയര്‍ തുലാസില്‍

March 8, 2018
0 minutes Read
Mohammed Shami

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി വിവാദചുഴിയില്‍. താരത്തിന്റെ ഭാര്യ തന്നെയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ഷമിക്കെതിരെ കടുത്ത ആരോപണങ്ങളുമായി ഭാര്യ ഹസിന്‍ ജഹാന്‍ രംഗത്തെത്തി. താരത്തിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും താന്‍ ഷമിയുടെ ഗാര്‍ഹിക പീഢനത്തിന് ഇരയാണെന്നുമാണ് ഹസിന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. വിവരം പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും ജഹാന്‍ സമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. എന്നാല്‍, ആരോപണം ഷമി നിഷേധിച്ചിട്ടുണ്ട്. ഷമിക്കെതിരെ കടുത്ത ആരോപണങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ബിസിസിഐയുടെ പുതുക്കിയ ഗ്രേഡ് ലിസ്റ്റില്‍ നിന്ന് ഷമിയെ പുറത്താക്കുകയും ചെയ്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top