Advertisement

15 ആം വയസ്സിൽ പീഡനത്തിന്റെ ഇര, ഇന്ന് സ്റ്റണ്ട് വുമൻ; ഇത് ഉയർത്തെഴുനേൽപ്പിന്റെ മറ്റൊരു ജീവഗാഥ

March 8, 2018
Google News 1 minute Read
from rape victim to stunt master life story of geeta tandon

പതിനഞ്ചാം വയസ്സിൽ പീഡനത്തിനിര, ഇന്ന് ബോളിവുഡിലെ പ്രശസ്ഥ സ്റ്റണ്ട് മാസ്റ്റർ. നരകതുല്യമായിരുന്ന ജീവിതത്തിൽ നിന്നും പൊരുതി ഇന്ന് ഇന്ത്യൻ സിനിമാലോകത്തെ അവിഭാജ്യഘടകമായതിന് പിന്നിൽ കണ്ണീരിന്റെ ഉപ്പും, പ്രതിരോധത്തിന്റെ അഗ്നിയും കലർന്ന കഥയുണ്ട് ഗാത ടണ്ടന് പറയാൻ.

ഗീത ടണ്ടൻ വിവാഹം കഴിക്കുമ്പോൾ പ്രായം 15 വയസ്സ്. സ്‌നേഹം നിറഞ്ഞ ഭർത്താവിനെയും, സ്വന്തം മകളെ പോലെ തന്നെ കരുതുന്ന അമ്മായമ്മയെയും സ്വപ്‌നം കണ്ട് ചെന്ന ഗീതയെ കാത്തിരുന്നത് ഒരു മനുഷ്യനും സഹിക്കാനാകാത്ത പീഡനകാലങ്ങൾ. ഒടുവിൽ എല്ലാം ഇട്ടെറിഞ്ഞ് പോവുമ്പോൾ മനസ്സിൽ ലക്ഷ്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല….സ്റ്റണ്ട് വുമൻ ആവാൻ ഉള്ള പരസ്യം കാണുന്നത് വരെ…!!

from rape victim to stunt master life story of geeta tandon

ലൈംഗീകതയെ കുറിച്ച് ഒന്നും അറിയാത്ത ആ പതിനഞ്ച് കാരിയെ സ്വന്തം ഭർത്താവ് പീഡിപ്പിച്ചത് ഒന്നല്ല പലതവണയാണ്. പീഡനം മാത്രമല്ല, ഗീതയുടെ തല ചുവരിൽ ഇടിപ്പിച്ച് പലതവണ ഇവരെ അബോഥാവസ്തയിൽ പോലും ആക്കിയിട്ടുണ്ട്. ഗീതയുടെ ദയനീയമായ കരച്ചിൽ പലതവണ ഭർതൃമാതാവ് കേട്ടിട്ടുണ്ടെങ്കിലും അവർ മകനെ പിന്തിരിപ്പിക്കുന്നതിന് പകരം ഗീതയെ പീഡിപ്പിക്കാൻ ഉപദേശിക്കുകയായിരുന്നു.

ഒടുവിൽ എല്ലാം ഇട്ടെറിഞ്ഞ് തന്റെ രണ്ട് മക്കളെയും കൂട്ടി ഗീത വീട് വിട്ട് ഇറങ്ങി. അപ്പോഴാണ് സിനിമയിലെ സ്റ്റണ്ട് വുമൻ ആവാനുള്ള പരസ്യം ഗീതയുടെ ശ്രദ്ധയിൽ പെടുന്നത്. ട്രെയിനിങ്ങ് ഒന്നും ഇല്ലാതെ തന്നെ സ്റ്റണ്ട് വുമൻ ആയി വേഷമിട്ടു ഇവർ . ആദ്യം നിരവധി പരിക്കുകൾ പറ്റിയെങ്കിലും, ഇന്ന് വർഷങ്ങൾക്ക് ശേഷം ബോളിവുഡിലെ അറിയപ്പെടുന്ന സ്റ്റണ്ട് വുമൻ ആണ് ഗീത. ഇന്ത്യയിലെ ആദ്യ വനിത ആക്ഷൻ ഡയറക്ടർ ആവാൻ ആണ് ഗീതയുടെ ആഗ്രഹം.

geetha, stunt woman, rape victim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here