ഐ ലീഗ് കിരീടം സ്വന്തമാക്കി മിനര്‍വ; ഗോകുലം ഏഴാമത്

ഐ ലീഗ് ചാമ്പ്യന്‍ഷിപ്പ് കിരീടം മിനര്‍വ പഞ്ചാബ് എഫ് സി സ്വന്തമാക്കി. ഇന്ന് നടന്ന പോരാട്ടത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ തോല്‍പ്പിച്ചാണ് മിനര്‍വ കിരീടം ചൂടിയത്. 1-0 ത്തിന് ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ മുട്ടുകുത്തിച്ച മിനര്‍വയുടെ കന്നി ഐ ലീഗ് കിരീടമാണ് ഇത്തവണത്തേത്. വില്ല്യം ഒപ്പോകു നേടിയ ഗോളാണ് മിനര്‍വയെ കിരീടം ചൂടാന്‍ സഹായിച്ചത്. 16-ാം മിനിറ്റിലാണ് വില്ല്യം ഗോള്‍ നേടിയത്. അതേ സമയം, മോഹന്‍ ബംഗാനുമായുള്ള പോരാട്ടത്തില്‍ ഗോകുലം എഫ്‌സി കേരള 1-1ന് സമനില വഴങ്ങി പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്ത് നിലയുറച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here