Advertisement

പ്രതീക്ഷിക്കാതെ ലഭിച്ച അംഗീകാരം; സന്തോഷം പങ്കുവെച്ച് ഇന്ദ്രന്‍സ്

March 8, 2018
0 minutes Read
Indrans

2017 ലെ മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് സ്വന്തമാക്കിയ നടന്‍ ഇന്ദ്രന്‍സ് ഏറെ സന്തോഷത്തിലാണ്.  അവാര്‍ഡ് ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഇന്ദ്രന്‍സ് മാധ്യമങ്ങളോട് പങ്കുവെച്ചു. മുന്‍പ് രണ്ട് തവണ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡിന് പരിഗണിക്കപ്പെട്ടവരുടെ ലിസ്റ്റില്‍ തന്റെ പേര് വന്നിരുന്നു. തീര്‍ച്ചായായും അവാര്‍ഡ് ലഭിക്കുമെന്നായിരുന്നു അന്ന് എല്ലാവരും പറഞ്ഞത്. എന്നാല്‍ അന്നൊന്നും തനിക്ക് അവാര്‍ഡ് ലഭിച്ചില്ല. അതിനാല്‍ തന്നെ ഇത്തവണ ഒട്ടും പ്രതീക്ഷ പുലര്‍ത്തിയിരുന്നില്ല. പ്രതീക്ഷയില്ലാതെ ലഭിച്ചതിനാല്‍ വലിയ സന്തോഷം തോന്നുന്നു. ഞാന്‍ ഒരു പുതിയ ആളാണ്. ഞാന്‍ തുടങ്ങിയിട്ടേയുള്ളൂ. മികച്ച സുഹൃത്ത്ബന്ധങ്ങള്‍ സിനിമയിലുണ്ട്. അതിനാല്‍, എന്നെ തേടി നല്ല സിനിമകള്‍ ഇനിയും വരുമെന്ന് ഉറപ്പുണ്ട്. നല്ല സിനിമകളുടെ ഭാഗമാകാന്‍ ഇനിയും താല്‍പര്യമുണ്ടെന്നും അവാര്‍ഡ് നേട്ടം ഏറെ വൈകി പോയല്ലോ എന്ന ചോദ്യത്തിന് ഇന്ദ്രന്‍സ് മറുപടി പറഞ്ഞു. വലിയ താരങ്ങളുടെ സിനിമയ്ക്കിടയിലും ഈ അംഗീകാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ഇന്ദ്രന്‍സ് മാധ്യമങ്ങളോട് പങ്കുവെച്ചു. ആളൊരുക്കം എന്ന സിനിമയിലെ പ്രകടനമാണ് ഇന്ദ്രന്‍സിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. പി.സി. അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കത്തില്‍ ഓട്ടന്‍തുള്ളല്‍ കലാകാരനായാണ് ഇന്ദ്രന്‍സ് വേഷമിട്ടിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top