ഇന്ന് ലോക വനിതാദിനം

സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ മാത്രമല്ല ക്യാംപെയിനുകളും ചൂടുപിടിക്കുന്ന സാഹചര്യത്തില്‍കൂടിയാണ് ഇന്നത്തെ അന്താരാഷ്ട്ര വനിതാ ദിനം എത്തുന്നത്. #PressforProgress എന്നതാണ് അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഈ വര്‍ഷത്തെ ക്യാംപെയിന്‍ തീം. സ്ത്രീയെന്നും പുരുഷനെന്നുമുള്ള അന്തരം കുറച്ച് ലിംഗ സമത്വം ഉറപ്പാക്കുകയാണ് ലക്ഷ്യം .
1857 മാർച്ച്, 8 ന്, ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് മാര്‍ച്ച് എട്ട് തിരഞ്ഞെടുക്കാന്‍ കാരണമായത്. തുണിമില്ലുകളിൽ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകളാണ് അന്ന് കൂട്ടമായി എത്തി കുറഞ്ഞ ശമ്പളത്തിനെതിരായും ദീർഘസമയത്തെ ജോലി ഒഴിവാക്കുവാനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടിയും പ്രതിഷേധ സ്വരമുയര്‍ത്തിയത്. പിന്നീട് വനിതാ ദിനം എന്ന ആശയം മുന്നോട്ട് വന്നപ്പോള്‍ ചരിത്ര പ്രസിദ്ധമായ ആ പ്രതിഷേധം നടന്ന ദിനം തന്നെ അതിനായി തെരഞ്ഞെടുക്കുകയായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സമത്വത്തിനായി ഇന്നും സ്ത്രീകളുടെ ശബ്ദം ഉയരുകയാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ മാത്രമല്ല അസമത്വത്തിന്റെ വേലിക്കെട്ട് തന്നെയാണ് പ്രധാന പ്രശ്നം.
ഇന്ത്യയില്‍ ഓരോ 3 മിനിറ്റിലും ഒരു സ്ത്രീ ആക്രമിക്കപ്പെടുന്നു, ഓരോ 29 മിനിറ്റിലും ഒരു ബലാത്സംഗം , ഓരോ 25 മിനിറ്റിലും ഒരു മാനഭംഗം, ഓരോ 40 മിനിറ്റിലും ഒരു തട്ടിക്കൊണ്ടുപോകല്‍, ഓരോ 77 മിനിറ്റിലും ഒരു സ്ത്രീധന പീഡനമരണം, ഓരോ 9 മിനിറ്റിലും ഒരു ഭര്‍തൃപീഡനം മാറ്റമില്ലാതെ തുടരുന്ന ഈ കണക്കുകള്‍ക്കിടയില്‍ നിന്ന് തന്നെയാണ് എക്കാലത്തും സ്ത്രീകള്‍ സമത്വത്തിനായി ശബ്ദമുയര്‍ത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here