മാണിക് സര്‍ക്കാര്‍ ഇനി പാര്‍ട്ടി ഓഫീസില്‍ അന്തിയുറങ്ങും

ത്രിപുരയിലെ 25 വര്‍ത്തെ തുടര്‍ച്ചയായ ഭരണം കൈവിട്ട മാണിക് സര്‍ക്കാര്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെച്ചു. രാജി സമര്‍പ്പിച്ച മാണിക് സര്‍ക്കാര്‍ ഇനി അന്തിയുറങ്ങുക സിപിഎം പാര്‍ട്ടി ഓഫീസിലായിരിക്കും. മേലാര്‍മഥിലെ പാര്‍ട്ടി ഓഫീസിലായിരിക്കും അദ്ദേഹത്തിന്റെ ഇനിയുള്ള വാസം. രാജ്യത്തെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രിക്ക് സ്വന്തമായി വീടോ സ്ഥലമോ ഇല്ല. ഭാര്യക്കൊപ്പം പാര്‍ട്ടി ഓഫീസിലേക്ക് അദ്ദേഹം താമസം മാറി കഴിഞ്ഞു. ഇത്തവണയും ജനവിധി തേടിയ മാണിക് സര്‍ക്കാര്‍ വീണ്ടും എംഎല്‍എയായി തിരഞ്ഞെുക്കപ്പെട്ടിട്ടുണ്ടെങ്കിലും എം.എല്‍.എ. ഹോസ്റ്റലിലെ താമസം വേണ്ടെന്ന് വെച്ചാണ് പാര്‍ട്ടി ഓഫീസിലെ ഇരട്ടമുറിയിലേക്ക് താമസം മാറ്റിയിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here