വനിതാ ശിശുവികസന വകുപ്പിന്റെ ‘സധൈര്യം മുന്നോട്ട്’

അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി സധൈര്യം മുന്നോട്ട് എന്ന സന്ദേശവുമായി വനിത് ശിശു വികസന വകുപ്പ് ഇന്ന് മുതല്‍ 14വരെ വിവിധ പരിപാടികള്‍ നടത്തും. കേരള സാമൂഹിക സുരക്ഷാ മിഷന്‍, സാമൂഹികവികസന ബോര്‍ഡ്, വനിതാ വികസന കോര്‍പ്പറേഷന്‍, വനിതാ കമ്മിഷന്‍, ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ്, എന്‍.എച്ച്.എം., കുടുംബശ്രീ എന്നിവയ്ക്കൊപ്പം വനിതാ സംഘടനകളും ചേര്‍ന്നാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ജെന്‍ഡര്‍ സാക്ഷരതാ യജ്ഞത്തിനും തുടക്കം കുറിക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി.
ഇന്ന് മൂന്നുമണിക്ക് തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വനിതാ ദിനാചരണം ഉദ്ഘാടനം ചെയ്യും.വനിതാരത്‌ന പുരസ്‌കാരങ്ങളും വിതരണം ചെയ്യും. ദിവസവും സംവാദവും കലാപരിപാടികളും സംഘടിപ്പിക്കും. എട്ടിന് വൈകുന്നേരം അഞ്ചിന് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ ജെന്റര്‍ ന്യൂട്രല്‍ ഫുട്ബോള്‍ സംഘടിപ്പിക്കും. 14-ന് വൈകുന്നേരം ആറിന് ഗാന്ധിപാര്‍ക്കില്‍ നടക്കുന്ന സമാപനസമ്മേളനം ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്യും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here