യുഡിഎഫ് നേതൃയോഗം ചേരുന്നു

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പൊതുകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുമായി യുഡിഎഫ് നേതൃയോഗം ചേരുന്നു. ചെങ്ങന്നൂരിലാണ് നേതൃയോഗം നടക്കുന്നത്. തിരഞ്ഞെടുപ്പിനെ എങ്ങനെ സമീപിക്കണമെന്നതിനെ കുറിച്ച് നേതൃയോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. ഡി. വിജയകുമാറായിരിക്കും ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി. വിജയകുമാറിന്റെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെയും നടത്തിയിട്ടില്ലെങ്കിലും യുഡിഎഫിനുവേണ്ടി ജനവിധി തേടുക വിജയകുമാര്‍ തന്നെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡി.സി.സി. മുന്‍ ജനറല്‍ സെക്രട്ടറിയും കെ.പി.സി.സി. എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗവുമാണ് ഡി. വിജയകുമാര്‍. ഇന്ന് ചെങ്ങന്നൂരില്‍ ചേര്‍ന്നിരിക്കുന്ന നേതൃയോഗത്തിന് ശേഷമായിരിക്കും സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here