സീറോ മലബാര്‍ സഭയില്‍ കടുത്ത പ്രതിസന്ധി; കര്‍ദ്ദിനാള്‍ രാജിവെക്കണമെന്ന് ആവശ്യം

സീറോ മലബാര്‍ സഭയിലെ ഭൂമിയിടപാട് വിഷയത്തില്‍ സഭയ്ക്കുള്ളില്‍ കടുത്ത പ്രതിസന്ധി. സഭയിലെ വൈദികരുടെ അടിയന്തര യോഗം ഉടന്‍ ആരംഭിക്കും. വൈദികര്‍ കര്‍ദ്ദിനാളിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഭൂമിയിടപാട് വിഷയത്തില്‍ കേസ് എടുക്കണമെന്ന കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് വൈദികര്‍ കര്‍ദ്ദിനാളിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. കര്‍ദ്ദിനാളിനെതിരെയും കേസ് എടുത്ത് അന്വേഷണം വേണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ, കര്‍ദ്ദിനാള്‍ പദവിയില്‍ നിന്ന് മാറി നിന്നുകൊണ്ടായിരിക്കണം മാര്‍. ജോര്‍ജ്ജ് ആലഞ്ചേരി അന്വേഷണം നേരിടേണ്ടതെന്നാണ് വൈദികരുടെ ആവശ്യം. വൈദികരുടെ അടിയന്തര യോഗത്തില്‍ ഇതിനെ കുറിച്ച് നിര്‍ണായക തീരുമാനം ഉണ്ടായേക്കും. എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായമെത്രാന്‍മാര്‍ കര്‍ദ്ദിനാളിനെ കണ്ട് ഇക്കാര്യം അറിയിച്ചേക്കും. കര്‍ദ്ദിനാള്‍ അധികാരത്തില്‍ നിന്ന് മാറി നില്‍ക്കാതെ വന്നാല്‍ ഈ വിഷയത്തിലുള്ള പ്രതിഷേധം പരസ്യമാക്കാനും വൈദികര്‍ ആലോചിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here