ബംഗലൂരുവിൽ വാഹനാപകടം; മലയാളി വിദ്യാർത്ഥിനി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

ബംഗലൂരുവിൽ ഇന്ന് രാവിലെ ഒമ്പതുമണിയോടെയുണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു.
തൃശ്ശൂർ മുളങ്കുന്നത്തുകാവ് സ്വദേശി വി. ഗോപിനാഥൻ നായരുടെ മകൾ ശ്രുതി ഗോപിനാഥ് (24), ആന്ധ്രസ്വദേശിനി അർഷിയകുമാരി (24), ജാർഖണ്ഡ് സ്വദേശിനി ഹർഷ ശ്രീവാസ്തവ് (24) എന്നിവരാണ് മരിച്ചത്.
മരിച്ച മൂന്നുപേരും ബെംഗളൂരുവിൽ അലയൻസ് യൂണിവേഴ്‌സിറ്റിയിൽ എം.ബി.എ. വിദ്യാർഥിനികളായിരുന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിയോടെ ഇവർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. കാറിന്റെ പിൻസീറ്റിലുണ്ടായിരുന്നവരാണ് മരിച്ചത്.
വാഹനം ഓടിച്ച പ്രവീൺ, പവിത് കോഹ്ലി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
bengaluru accident
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here