2019ല്‍ അധികാരത്തിലേറാമെന്ന് കോണ്‍ഗ്രസ് കരുതേണ്ട; നിതിന്‍ ഗഡ്കരി

2019 ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തി അധികാരത്തിലെത്താമെന്ന് കോണ്‍ഗ്രസ് കരുതേണ്ട എന്ന് ബിജെപി നേതാവ് നിതിന്‍ ഗഡ്കരി. 2019ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞിരുന്നു. സോണിയ ഗാന്ധി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന സ്വപ്‌നം കാണേണ്ട ആവശ്യമില്ലെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപി മുന്നേറ്റം നടത്തി കഴിഞ്ഞു. കേരളത്തിലും ബംഗാളിലും ബിജെപി മികച്ച പ്രകടനമാണ് നടത്തുന്നത്. കോണ്‍ഗ്രസിന്റെ കൈവശമുണ്ടായിരുന്ന സംസ്ഥാനങ്ങള്‍ പോലും ബിജെപി പിടിച്ചെടുക്കകയാണ്. അങ്ങനെയുള്ള സാഹചര്യത്തില്‍ 2019 ല്‍ അധികാരത്തിലെത്താമെന്ന് കോണ്‍ഗ്രസ് കരുതേണ്ട എന്നും നിതിന്‍ ഗഡ്കരി കൂട്ടിച്ചേര്‍ത്തു. ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here