നവാഗത നിർമ്മാതാവിനുള്ള സൈമ അവാർഡ് കരസ്ഥമാക്കി ഷെരീഫ് മുഹമ്മദ്

ദുബായിൽ നടന്ന SIIMA AWARDS 2025 വേദിയിൽ, മാർക്കോ സിനിമയിലൂടെ നിർമ്മാതാവായി അരങ്ങേറ്റം കുറിച്ച ഷെരീഫ് മുഹമ്മദ്, മികച്ച നവാഗത നിർമാതാവിനുള്ള അവാർഡ് സ്വന്തമാക്കി. കൂടാതെ നിരവധി പ്രമുഖ താരങ്ങളും സാങ്കേതിക വിദഗ്ധരും അവാർഡ് വേദിയിൽ പുരസ്കാരങ്ങൾ കരസ്ഥമാക്കി. അല്ലു അർജുൻ, രശ്മിക മന്ദാന, കമലഹാസൻ അമിതാഭ് ബച്ചൻ, പൃഥ്വിരാജ്, അന്ന ബെൻ എന്നിങ്ങനെ നിരവധി പ്രമുഖ വ്യക്തികളാണ് സൈമ അവാർഡ് കരസ്ഥമാക്കിയത്.
ഹനീഫ് ആദേനി എഴുതി സംവിധാനം ചെയ്യത് ക്യൂബസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ശരീഫ് മുഹമ്മദ് നിർമിച്ച് ഉണ്ണി മുകുന്ദൻ ടൈറ്റിൽ റോളിൽ എത്തിയ മാർക്കോ, മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും കോൾഡ് ബ്ലഡഡ്’ ആയും, ക്രൂരത നിറഞ്ഞതുമായ ആക്ഷൻ ചിത്രങ്ങളിൽ ഒന്നായി പ്രേക്ഷകർ സ്വീകരിച്ചു. uncompromised vision-നും, കഥ പറയുന്നതിലെ ധൈര്യത്തിനും, വലിയ സ്കെയിലിൽ സിനിമ നിർമ്മിക്കാൻ കാണിച്ച ആത്മവിശ്വാസത്തിനുമാണ് ഈ അംഗീകാരം ഷെരീഫ് മുഹമ്മദിന് ലഭിച്ചത്.
സിനിമ പുറത്തിറങ്ങിയ നിമിഷം മുതൽ തന്നെ മാർക്കോ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവച്ചു. പക്ഷേ അതേ സമയം തന്നെ, മലയാള സിനിമയിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത തരത്തിലുള്ള വിസ്വൽ ട്രീറ്റും, ഹോളിവുഡ് നിലവാരത്തിലുള്ള ആക്ഷൻ അനുഭവവും സമ്മാനിച്ചു. തിയറ്ററുകളിൽ ചിത്രം അനുഭവിച്ച പ്രേക്ഷകരുടെ പ്രതികരണം തന്നെയാണ്, മലയാള സിനിമയുടെ ഭാവി കൂടുതൽ വലിയ കാനവാസിൽ ചിന്തിക്കാമെന്ന് തെളിയിച്ചത്. മലയാള സിനിമയെ ലോകത്തിനു മുന്നിൽ കൂടുതൽ വലിയ രീതിയിൽ അവതരിപ്പിക്കാൻ ഇത് ഓരോരുത്തർക്കും പ്രചോദനമാണ്
ഈ അംഗീകാരം, പുതിയ തലമുറയിലെ മലയാള നിർമ്മാതാക്കൾക്ക് ധൈര്യവും പ്രചോദനവും നൽകുന്ന ഒന്നായി മാറി. മാർക്കോയ്ക്ക് ശേഷം ക്യൂബസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ശരീഫ് മുഹമ്മദ് നിർമ്മിക്കുന്ന കാട്ടാളൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആന്റണി പെപ്പെയാണ് പ്രധാന വേഷത്തിൽ എത്തുന്നത്. കത്തിയാളുന്ന അഗ്നിക്ക് മുമ്പിൽ പെപ്പെ നിൽക്കുന്നൊരു പോസ്റ്റർ സിനിമയുടേതായി മുമ്പ് പുറത്തുവന്നിരുന്നു നവാഗതനായ പോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
തന്റെ രണ്ടാമത്തെ പ്രൊഡക്ഷൻ തന്നെ ഒരു പുതിയ സംവിധായകനെ ഏൽപ്പിച്ചുകൊണ്ട് വീണ്ടും പ്രേക്ഷകരുടെ കയ്യടി നേടുകയാണ് നിർമാതാവായ ഷെരീഫ് മുഹമ്മദ്. മലയാള സിനിമയിലേക്ക് ഒരു പിടി കഴിവുറ്റ കലാകാരന്മാർക്ക് അവസരം നൽകുക മാത്രമല്ല, മറ്റു ഭാഷ ചിത്രങ്ങൾ പോലെ നമ്മുടെ സിനിമകളെ വേറൊരു തലത്തിൽ എത്തിക്കാൻ പോന്ന സാങ്കേതിക മികവും, പ്രൊഡക്ഷൻ ക്വാളിറ്റിയും നൽകി കൊണ്ട് ‘മാർക്കോ’ പോലെയോ അതിനേക്കാൾ ഉയരത്തിലോ ഇനിയും വിജയങ്ങൾ കൊയ്തെടുക്കാനുള്ള തയ്യാറെടുപ്പിലുമാണ് ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്
Story Highlights :Sharif Mohammed wins SIIMA Award for Best New Producer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here