ഇ. ശ്രീധരനെ മടക്കി വിളിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ ഉപേക്ഷിച്ച് പോയ ഇ. ശ്രീധരനെയും ഡിഎംആര്‍സിയെയും കേരളത്തിലേക്ക് തിരിച്ചുവിളിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തയച്ചു. ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ ലൈറ്റ് മെട്രോ പണികഴിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ താല്‍പര്യം കാണിക്കാത്തതിനാലാണ് മെട്രോ പദ്ധതി ഉപേക്ഷിച്ച് കേരളം വിടുന്നതെന്ന് ഇ. ശ്രീധരന്‍ നേരത്തേ അറിയിച്ചിരുന്നു. സര്‍ക്കാരും ശ്രീധരനും തമ്മില്‍ ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here