കളഞ്ഞുകിട്ടിയ ബാഗിൽ നിന്നും കണ്ടെത്തിയത് 54 കൈപത്തികൾ !

കളഞ്ഞുകിട്ടിയ ബാഗിൽ നിന്നും മത്സ്യത്തൊഴിലാളി കണ്ടെത്തിയത് 54 കൈപത്തികൾ. സൈബീരിയയിലാണ് ഈ നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.
ഖബറോസ്‌കിലെ അമൂർ നദിയുടെ തീരത്തുകൂടി നടക്കുമ്പോഴാണ് മത്സത്തൊഴിലാളിക്ക് ബാഗ് കിട്ടുന്നത്. ബാഗിനൊപ്പം ഒരു കൈപ്പത്തി കിട്ടിയതാണ് ബാഗ് തുറന്നുനോക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ ബാഗ് തുറന്നപ്പോൾ ഞെട്ടിക്കുന്ന കാഴ്ച്ചയാണ് അയാൾ കണ്ടത്. 54 കൈപ്പത്തികളാണ് ബാഗിനുള്ളിൽ കണ്ടെത്തിയത്.
ഉടൻ തന്നെ പോലീസിൽ അറിയിക്കുകയും സ്ഥലത്ത് പോലീസ് എത്തി പരിശോധിക്കുകയും ചെയ്തു. എന്നാൽ തിരിച്ചറിയാത്ത മൃതദേഹങ്ങളിൽ നിന്നും കൈപ്പത്തി വെട്ടിമാറ്റി വിരലടയാളം ശേഖരിക്കുന്ന രീതി റഷ്യൽ ഉണ്ടെന്നും, അതിനായി അറുത്തുമാറ്റിയതായിരിക്കാം ഇത്രയധികം കൈപ്പത്തികൾ എന്നുമാണ് അധികൃതർ പറഞ്ഞത്.
എ്ന്നാൽ ബാഗിൽ നിന്ന് ബാൻഡേജും, കോട്ടനും മറ്റ് മെഡിക്കൽ വസ്തുക്കൾ ലഭിച്ചത് എന്തെങ്കിലും തരത്തിലുള്ള ശസ്ത്രക്രിയയുടെ ഭാഗമായിരിക്കുമോ ഈ കൈപ്പത്തികൾ എന്ന സംശയവും ജനിപ്പിക്കുന്നുണ്ട്.
സംഭവത്തിന് ക്രിമിനൽ വശമില്ലെന്ന് അധികാരികൾ തറപ്പിച്ച് പറയുമ്പോഴും ദുരൂഹത ബാക്കിയാകുന്നുണ്ട്. സംഭവം അന്വേഷിച്ചുവരികയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here