വേദങ്ങളിലേക്ക് മടങ്ങാന്‍ മോദിയുടെ ഉപദേശം

കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കണമെങ്കില്‍ വേദങ്ങളിലേക്ക് മടങ്ങുക മാത്രമാണ് ഏക വഴിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡല്‍ഹിയില്‍ ഇന്ത്യയും ഫ്രാന്‍സും സംഘടിപ്പിച്ച ആദ്യ സോളാര്‍ അലയന്‍സ് ഉച്ചകോടിയില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ണമെന്നും മോദി പറഞ്ഞു. ലോകത്തിന്റെ ആത്മാവായാണ് വേദങ്ങളില്‍ സൂര്യനെ കണക്കാക്കുന്നത്. ജീവനെ പരിപോഷിപ്പിക്കുന്ന ശക്തിയാണത്. ഇന്ന് കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനും നമ്മള് വേദങ്ങളുടെ ആ വഴിയിലേക്ക് തന്നെ തിരിയണമെന്നും അദ്ദേഹം പറഞ്ഞു. മെച്ചപ്പെട്ടതും ലാഭകരമായതുമായ സോളാര്‍ ഔര്‍ജ്ജം എല്ലാവര്ക്കും ലഭ്യമാക്കണം. കൂടുതല്‍ ഗവേഷണങ്ങളിലൂടെ സോളാര്‍ ഊര്‍ജ്ജ ഉല്പാദനം വര്‍ദ്ധിപ്പിക്കണമെന്നും മോദി പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here