ചോദ്യപേപ്പര്‍ ഇനി ഇലക്ട്രോണിക്ക് പൂട്ടിട്ട് പൂട്ടാം

ചോദ്യപേപ്പര്‍ ചോര്‍ച്ചയൊക്കെ തുടര്‍ക്കഥയാകുന്ന കാലമാണ്. എന്നാല്‍ ഈ ചോര്‍ച്ച തടയാന്‍ പശ്ചിമബംഗാള്‍ വിദ്യാഭ്യാസ വകുപ്പ് ഒരുഗ്രന്‍ പൂട്ട് കൊണ്ടുവന്നിരിക്കുകയാണ്, ഇലക്ട്രോണിക് പൂട്ട്!! ഇന്ന് ആരംഭിച്ച ഹയര്‍സെക്കണ്ടറി പരീക്ഷയുടെ ചോദ്യപേപ്പറാണ് ഉദ്യോഗസ്ഥര്‍ ഇലക്ട്രോണിക് പൂട്ടിട്ട് പൂട്ടിയത്. പ്രത്യേകം രൂപകല്‍പന ചെയ്ത ചിപ്പ് ഒട്ടിച്ച കവറാണ് ഈ പൂട്ട്. ഇത് പൊട്ടിച്ചാല്‍ ജിപിഎസ് സംവിധാനത്തിലൂടെ വിദ്യാഭ്യാസ വകുപ്പില്‍ സന്ദേശം ചെല്ലും. 10.30നാണ് ചോദ്യപേപ്പര്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിക്കുക.11.15ഇത് പൊട്ടിക്കാം. ക്രമക്കേട് നടന്നാല്‍ ഉടന്‍ തലപ്പത്ത് അറിയാം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here