ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഉപദേശകൻ രാജിവെച്ചു

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിൻറെ ഉപദേശകൻ വി.കെ ജയിൻ രാജിവെച്ചു. കുടുംബപരമായ ഉത്തരവാദിത്വങ്ങൾ ചൂണ്ടിക്കാട്ടി തീർത്തും വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.
ചീഫ് സെക്രട്ടറി അൻഷു പ്രകാശിന് മർദനമേറ്റ സംഭവത്തിൽ പോലീസ് വി.കെ ജയിനെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാജി. രാജിക്കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിനും ലഫ്. ഗവർണർക്കും ജയിൻ അയച്ചുകൊടുത്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here