ചുഴലിക്കാറ്റ് സാധ്യതകള്‍; നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി

ശ്രീലങ്കയുടെ പടിഞ്ഞാറ് തീരത്ത് ഉത്ഭവിച്ച ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്ദ്ദമാകുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സര്‍ക്കാര്‍. 15-ാം തിയ്യതി വരെ മത്സ്യബന്ധനത്തിനായി ആരും കടലിലേക്ക് പോകരുതെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. സുരക്ഷയുടെ ഭാഗമായി സിഗ്നല്‍ നമ്പര്‍ 3 ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമങ്ങളോട് പറഞ്ഞു. 45 അംഗ കേന്ദ്ര സംഘം നാളെ കേരളത്തിലെത്തും. കേന്ദ്രത്തില്‍ ഇപ്പോഴത്തെ സ്ഥിതിഗതികളെ കുറിച്ച് കൃത്യമായി അറിയിച്ചിട്ടുണ്ട്. കണ്ട്രോള് റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കും. കെഎസ്ഇബിക്ക് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് എല്ലാവരും മുന്‍കരുതല്‍ സ്വീകരിക്കണം. ജില്ലാ കളക്ടര്‍മാര്‍ക്ക് ഇതിനെ കുറിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷാ കാലഘട്ടമായതിനാല്‍ സ്കൂളുകളുടെ സുരക്ഷയും സര്‍ക്കാര്‍ ഉറപ്പ് നല്‍കും. അതിനു വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 15-ാം തിയ്യതി വരെ മത്സ്യബന്ധനം നിര്‍ബന്ധമായും ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here