യുവതിയെ കാറിനുള്ളിൽ പൂട്ടിയിട്ട് യൂബർ ഡ്രൈവർ പീഡിപ്പിച്ചു
യാത്രക്കാരിയെ കാറിനുള്ളിൽ പൂട്ടിയിട്ട് യൂബർ കാർ ഡ്രൈവർ പീഡിപ്പിച്ചു. ഡൽഹിയിലാണ് സംഭവം. സംഭവത്തിൽ ഹരിയാന സ്വദേശിയായ 22 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മാർച്ച് ഒമ്പതിനാണ് സംഭവം. ഒരു സ്വകാര്യ കമ്പനി ഉപദേശകയായ 29കാരിയാണ് പീഡനത്തിനിരയായത്.
ഹരിയാനയിലെ വീട്ടിലേക്ക് പോകാനാണ് യുവതി യൂബർ ടാക്‌സി ബുക്ക് ചെയ്തത്. കുറച്ചുദൂരം പിന്നിട്ടപ്പോൾ ഡ്രൈവർ മറ്റൊരു റൂട്ടിലൂടെ കാർ ഓടിച്ചു. സെൻട്രൽ ലോക്ക് ആയിരുന്നതിനാൽ യുവതിക്ക് രക്ഷപെടാനും കഴിഞ്ഞില്ല. തുടർന്നായിരുന്നു പീഡനം.
കാർ വേഗം കുറഞ്ഞ സമയത്ത് യുവതി ലോക്ക് തുറന്ന് ചാടിയിറങ്ങുകയായിരുന്നു. ഉടൻ പോലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെടുകയും ചെയ്തു. അപ്പോഴേക്കും പക്ഷേ യൂബർ ഡ്രൈവർ രക്ഷപ്പെട്ടിരുന്നു.
സഞ്ജു എന്ന് വിളിക്കുന്ന ഡ്രൈവർ സഞ്ജീവിനെ പോലീസ് പിന്നീട് പിടികൂടി. പോലീസ് അന്വേഷണത്തിൽ പൂർണ്ണമായും സഹകരിക്കുമെന്ന് യൂബർ അധികൃതരും വ്യക്തമാക്കിയിട്ടുണ്ട
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here