Advertisement

ബിഹാറിലും അടിതെറ്റി ബിജെപി

March 14, 2018
0 minutes Read
BJP leads in tripura

ബിഹാറിലെ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ബിജെപിക്ക് വന്‍തിരിച്ചടി. ബിഹാറിലെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ലോക്‌സഭാ മണ്ഡലമായ അരാരിയയിലും മറ്റ് രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ബിജെപിയെ പിന്നിലാക്കി ആര്‍ജെഡി മുന്നേറുകയാണ്. അരാരിയ മണ്ഡലത്തില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥി 257108 വോട്ടകള്‍ നേടി കഴിഞ്ഞു. 244957 വോട്ടുകള്‍ നേടി ബിജെപിസ്ഥാനാര്‍ത്ഥിയാണ് രണ്ടാം സ്ഥാനത്ത്. ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുകൊണ്ടിരിക്കുന്ന യുപിയിലെ മണ്ഡലങ്ങളിലും ബിജെപി പിന്നിലാണ്. യുപിയില്‍ സമാജ്‌വാദി പാര്‍ട്ടിയാണ് മുന്നേറ്റം നടത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top