Advertisement

കര്‍ദിനാളിനെതിരെ കേസെടുക്കാന്‍ വൈകിയതില്‍ കോടതിക്ക് അതൃപ്തി

March 14, 2018
Google News 1 minute Read
Cardinal George Alancheri

കൊച്ചി : എറണാകുളം-അങ്കമാലി അതിരൂപത ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍.ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാന്‍ വൈകിയതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചതിന് ശേഷം നിയമോപദേശം തേടിയത് എന്തിനാണെന്നും ആരുടെ നിര്‍ദേശപ്രകാരമെന്നും ജസ്റ്റിസ് കെമാല്‍പാഷ ചോദിച്ചു. ഇക്കാര്യത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നാളെ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. ഹൈക്കോടതി ഉത്തരവ് പുറത്തുവന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും കര്‍ദിനാളിനെതിരെ കേസെടുക്കാത്തതിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here