യുപി ഉപതിരഞ്ഞെടുപ്പ്; ബിജെപി യുഗം അവസാനിക്കുന്നതിന്റെ ആരംഭമെന്ന് മമത

യുപി ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ഞെട്ടിത്തരിച്ചിരിക്കുന്ന ബിജെപിക്കു നേരെ ഒളിയമ്പെറിഞ്ഞ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഉത്തര്‍പ്രദേശില്‍ ഭരണം കയ്യാളുന്ന ബിജെപിയുടെ സ്ഥിരം സീറ്റുകളില്‍ സമാജ്വാദി പാര്‍ട്ടി ബഹുജന്‍ സമാജ്വാദി പാര്‍ട്ടി സഖ്യം വന്‍ ലീഡ് ഉയര്‍ത്തി വിജയിത്തിലേക്ക് കുതിക്കുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച മമത ഇത് ബിജെപി ഭരണം അവസാനിക്കാന്‍ പോകുന്നതിന്റെ ആരംഭ സൂചനകളാണെന്നും പറഞ്ഞു. ബിഎസ്പി അധ്യക്ഷ മായാവതിയെയും എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവിനെയും മമത ബാനര്‍ജി പ്രശംസിച്ചു. ബിഎസ്പി,എസ്പി പാര്‍ട്ടികള്‍ ഒന്നിച്ചുനിന്നാണ് ഉത്തര്‍പ്രദേശില്‍ ഉപതിരഞ്ഞെടുപ്പിനെ നേരിട്ടത്. മമതയുടെ നേതൃത്വത്തില്‍ ബിജെപിക്കെതിരെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ ഒപ്പം ചേര്‍ത്ത് മറ്റൊരു മുന്നണി രൂപീകരിക്കാന്‍ സാധ്യതകളുണ്ടെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് മമത വ്യത്യസ്ത രാഷ്ട്രീയ കക്ഷികളായ എസ്പിയെയും ബിഎസ്പിയെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. യുപിയിലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്നിലാക്കി വന്‍ മുന്നേറ്റമാണ് എസ്പി-ബിഎസ്പി സഖ്യം നടത്തുന്നത്.
Great victory. Congratulations to Mayawati Ji and Akhilesh Yadav Ji for #UPByPolls The beginning of the end has started, tweets Mamata Banerjee. (File Pic) pic.twitter.com/rsidGmoPIo
— ANI (@ANI) March 14, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here