22
Mar 2019
Friday
100 News

മാര്‍.എടയന്ത്രത്തിനെതിരെ വൈദികരുടെ പരാതി

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് കേസ് വിവാദമായി നില്‍ക്കെ അതിരൂപതയില്‍ വീണ്ടും പൊട്ടിത്തെറി. സഹായ മെത്രാന്‍ മാര്‍. സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെതിരെ പരാതിയുമായി  അതിരൂപതയിലെ വൈദികര്‍
രംഗത്ത്. കര്‍ദ്ദിനാള്‍ മാര്‍. ജോര്‍ജ്ജ് ആലഞ്ചേരിയും സഹായ മെത്രാന്‍ മാര്‍. എടയന്ത്രത്തും തമ്മില്‍ പൊരുത്തകേടുകളുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നതിനു പിന്നാലെയാണ് മാര്‍. എടയന്ത്രത്തിനെതിരെ പരാതിയുമായി ഒരു വിഭാഗം വൈദികര്‍ രംഗത്തെത്തിയിരിക്കുന്നത്. അതിരൂപതയുടെ ഭരണം നല്ല നിലയില്‍ കൊണ്ടുപോകാനും വൈദികരെ ശരിയായി നയിക്കാനും സഹായ മെത്രാനായ മാര്‍. എടന്ത്രത്തിന് കഴിയുന്നില്ലെന്നാണ് പരാതി. വൈദികര്‍ സിനഡിനും, കര്‍ദ്ദിനാളിനും പരാതി കൈമാറി.

Top