Advertisement

കതിരുർ മനോജ് വധം; പി ജയരാജൻ കുടുങ്ങി

March 15, 2018
0 minutes Read
p jayarajan

കതിരൂര്‍ മനോജ് വധക്കേസില്‍  പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയത് കോടതി ശരിവെച്ചു. യുഎപിഎ ചുമത്താൻ കേന്ദ്രത്തിന് അധികാരമുണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്.  സംസ്ഥാനത്തിന്റെ അനുമതി വേണമെന്ന സർക്കാരിന്റെ വാദം തള്ളിയാണ് കോടതി നിലപാട് വ്യക്തമാക്കിയത്.  പ്രതികൾക്കെതിരെ യുഎപിഎ നിലനിൽക്കുമെന്ന സെഷൻസ് കോടതിയുടെ കണ്ടെത്തൽ നിയമപരമാണെന്നും കോടതി വ്യക്തമാക്കി.

യുഎപിഎ ചുമത്തിയതിനെ ഹൈക്കോടതിയിലെ ഹർജിയിൽ ജയരാജൻ ചോദ്യം ചെയ്തിട്ടില്ലെങ്കിലും വിധി ജയരാജനും ബാധകം ആദ്യ കുറ്റപത്രത്തിലെ 19 പ്രതികളാണ് ഹൈക്കോടതിയെ സമീപിച്ചത്, രണ്ടാമത്തെ കുറ്റപത്രത്തിലാണ് ജയരാജനെ പ്രതിയാക്കിയിട്ടുള്ളത്. കുറ്റപത്രം നൽകിയ ഉടൻ തന്നെ അനുമതിയുടെ നിയമസാധുത ചോദ്യം ചെയ്ത പ്രതികളുടെ നടപടി അപക്വമെന്ന് കോടതി അഭിപ്രായപ്പെട്ടു. സിബിഐ അന്വേഷണം നിർദേശിച്ച സർക്കാർ തന്നെ അനുമതിയെ എതിർത്തു പ്രതികൾക്കൊപ്പം ചേർന്ന സർക്കാർ നടപടി അമ്പരപ്പിക്കുന്നതാണെന്നും യുഎപിഎ പ്രകാരമുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ അനുമതിയെ എതിർത്ത സർക്കാർ നടപടി
ശരിയല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top